തട്ടുകടകൾ രാത്രി 8 മണി മുതൽ 11 വരെ മാത്രം മതി

0
114

തിരുവനന്തപുരം: നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ തട്ടുകടകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പൊലീസ്. രാത്രി 8 മണി മുതൽ 11 വരെ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കാവൂ എന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വഴുതക്കാട്, വെള്ളയമ്പലം റൂട്ടിൽ നിയന്ത്രണം കർശനമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തിരക്കേറിയ സ്ഥലങ്ങളിൽ 5 മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണി മുതൽ തട്ടുകടകൾ പ്രവ‍ർത്തിക്കുന്നത് ഇത്തരം സ്ഥലങ്ങളിൽ ഗതാഗത തടസ്സവും വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് നടപടി.

അതേസമയം സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്ക് സാവകാശം അനുവദിച്ചെങ്കിലും പരിശോധന കർശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയ പരിധി ഫെബ്രുവരി 16 വരെയാണ് നീട്ടിയത്. ഇതിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോജ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here