തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന മീറ്റ് ദി പ്രസില്‍ അടൂര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം, അടൂര്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.
അടൂരിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ച്ച് 31 വരെയാണ് അടൂരിന്റെ കാലാവധി. വിവാദങ്ങളെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ രാജിവയ്ച്ചതിന് പിന്നാലെ അടൂരും രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയടക്കം അടൂരിനെ പിന്തുണച്ച് പിന്നാലെ രംഗത്തുവരികയും ചെയ്തു. എന്നാല്‍ ഇതിന് വഴങ്ങാതെ രാജിയുമായി മുന്നോട്ടുപോവുകയാണ് അടൂര്‍ എന്നാണ് വിവരം.