അഗ്നിവീർ ഉദ്യോഗാർത്ഥികള്‍ക്ക് ഇനി മാനസിക പരിശോധനയും,

0
71

ഇന്ത്യൻ ആർമിയില്‍ അഗ്നിവീർ ആകുക എന്നത് അത്ര എളുപ്പമല്ല. നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ ആർമിയില്‍ അഗ്നിവീർ ആയി സെലക്ഷന്‍ ലഭിക്കൂ.

ഇന്ത്യൻ ആർമിയിൽ റിക്രൂട്ട്‌മെന്‍റിന് ഉദ്യോഗാർത്ഥികൾക്ക് ഇനി മുതല്‍ എഴുത്തുപരീക്ഷ, കായിക പരിശോധന, മെഡിക്കല്‍ ടെസ്റ്റ്, എന്നിവ കൂടാതെ ഒരു കടമ്പ കൂടി കടന്നാല്‍ മാത്രമേ  അഗ്നിവീർ ആയി സൈന്യത്തിൽ സേവനമനുഷ്ഠിക്കാനുള്ള യോഗ്യത നേടാനാകൂ. അതായത്, ആർമി റിക്രൂട്ട്‌മെന്‍റിന്‍റെ നിരവധി ഘട്ടങ്ങള്‍ക്കൊപ്പം ഒരു പുതിയ ഘട്ടം കൂടി ചേര്‍ക്കുകയാണ്. അതായത്, അഗ്നിവീർ റിക്രൂട്ട്‌മെന്‍റില്‍ ഇതാദ്യമായാണ് ഈ ടെസ്റ്റ്‌ നടപ്പാക്കുന്നത്. ഈ വര്‍ഷം മുതല്‍ ഇത് നടപ്പാക്കും.

അഗ്നിവീര്‍ ആർമി റിക്രൂട്ട്‌മെന്‍റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന പുതിയ ഘട്ടം മാനസിക പരിശോധനയാണ് (Mental Test). പുതിയ നിയമം അനുസരിച്ച് ഓരോ ഉദ്യോഗാർത്ഥിയും  മാനസിക പരിശോധനയ്ക്ക് വിധേയമാകണം. ഈ പരീക്ഷയിൽ, ഉദ്യോഗാർത്ഥികളെ 3 പാരാമീറ്ററുകളിൽ പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ ഉദ്യോഗാർത്ഥിയ്ക്ക് സ്വയം ഉപദ്രവിക്കാനുള്ള പ്രവണതയില്ല എന്നാണ് കണ്ടെത്തുക.

രണ്ടാമത്തെ ഘട്ടത്തില്‍ ഉദ്യോഗാർത്ഥിയ്ക്ക് മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത ഉണ്ടോ എന്ന് കണ്ടെത്തും. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ ഉദ്യോഗാർത്ഥിയ്ക്ക് നിഷേധാത്മക സാമൂഹിക പ്രവണതകളുണ്ടോ എന്ന് കണ്ടെത്തും. ഈ ടെസ്റ്റുകള്‍ നിലവിൽ അഗ്നിവീർ റിക്രൂട്ട്‌മെന്‍റിൽ ആരംഭിക്കും. എന്നാൽ ഭാവിയിൽ ഇത് എല്ലാ നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റുകളിലും ഇത് നടപ്പിലാക്കും.

ഇതിനായി, സൈന്യത്തിൽ ഒരു പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽ ടെസ്റ്റിനിടെ തന്നെ ഈ പരിശോധന നടത്തും. ഇതിന് പുറമെ സൈന്യത്തിൽ മറ്റൊരു പരിപാടി കൂടി ആരംഭിച്ചിട്ടുണ്ട്. സൈനികർക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദം നേരിടാൻ, പ്രത്യേക മാനസിക പരിചരണ പരിപാടി (Mental Support Campaign) ‘മൻസ’ ആരംഭിച്ചു. അഗ്നിവീര്‍ ഉൾപ്പെടെ എല്ലാ റാങ്കുകള്‍ക്കും ഈ സേവനം ലഭ്യമാണ്.

ആത്മഹത്യ അല്ലെങ്കില്‍ സഹപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മാനസിക പരിശോധന എന്ന ഘട്ടം കൂടി റിക്രൂട്ട്‌മെന്‍റില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ആര്‍മി തീരുമാനിക്കുന്നത്‌.

റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ വർഷവും 100-140 സൈനികർ ആത്മഹത്യ ചെയ്യുന്നതായി സൈനിക വൃത്തങ്ങൾ പറയുന്നു. ഞെട്ടിക്കുന്ന കണക്കാണ് ഇത്. മൂന്ന് സൈന്യങ്ങളും ഒന്നിച്ചാൽ ഈ സംഖ്യ ഇനിയും കൂടും. പാർലമെന്‍റിൽ നൽകിയ വിവരമനുസരിച്ച് മൂന്ന് സേനകളിലുമായി മുന്‍ വര്‍ഷം 800ലധികം സൈനികർ ആത്മഹത്യ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here