ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുക്കുന്ന തമിഴ് താരം വിജയിയുടെ 67-ാമത് ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്‌മെന്റ് എത്തി. ‘ദളപതി 67’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ദളപതി 67 നുണ്ട്.
എന്നാൽ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നതിനു പിന്നാലെ ആരാധകരും ദളപതി 67 നു പിന്നാലെയാണ്. പോസ്റ്ററിനുള്ളിലെ ബ്രില്യൻസ് കണ്ടുപിടിക്കുകയാണ് ആരധകർ. ‘ലോകേഷ് യൂണിവേഴ്സിൽ വിജയ് കമൽഹാസ്സന് ഒപ്പമാണെന്ന് ബാക്ഗ്രൗണ്ടിൽ ഉള്ള പരുന്തിന്റെ രൂപത്തിൽ നിന്നു മനസിലാക്കാം എന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. റോലെക്സിനു തേൾ പോലെ വിജയിക് പരുന്ത്. അതുപോലെതന്നെ വിജയ്‍യുടെയും ലോകേഷിന്റെയും കയ്യിൽ ഒരു ഒരു വളയുണ്ട്. വിജയ്‌യുടെ കയ്യിൽ രക്തം പുരണ്ട പാടുമുണ്ട്. അങ്ങനെയാണെങ്കിൽ ഇത് ‘മാസ്റ്റർ ‘ സിനിമയുടെ തുടർച്ചയായിരിക്കും എന്നാണ് ഒരു വിഭാഗം ആരാധകരുടെ കണക്കുകൂട്ടൽ. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ് നിര്‍വഹിക്കും.
ആര്‍ട്ട് -എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി -ദിനേഷ്, ഡയലോഗ് -ലോകേഷ് കനകരാജ്, രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പി.ആര്‍.ഒ -പ്രതീഷ് ശേഖര്‍.
ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വിജയുടെ നായികയായി തൃഷ എത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.