
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നു. പേരൂർക്കട പോലീസ് ക്ലബിൽ ശിവശങ്കർ ഹാജരായി. പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യൽ.
നേരത്തെ, കസ്റ്റംസ് ശിവശങ്കറിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശിവശങ്കര്‍ പോലീസ് ക്ലബ്ബിൽ ഹാജരാകുകയായിരുന്നു.