മൂവാറ്റുപ്പുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞുവീണു

0
41

മൂവാറ്റുപ്പുഴ: മുവാറ്റുപ്പുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേക്കാണ് നിറയെ വെള്ളമുള്ള കനാലിൻറെ സൈഡ് ഭിത്തി ഇടിഞ്ഞു വീണത്. കനാലിന് സമീപത്തെ റോഡിലൂടെ ഒരു വാഹനം കടന്നു പോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.

മൂവാറ്റുപ്പുഴ ഇറിഗേഷൻ വാലി പ്രോജക്ടിൻറെ ഭാഗമായുള്ള കനാലിൻറെ ഉപ കനാലാണ് തകർന്നത്.വെള്ളം കുതിച്ചൊഴുകിയതിന് പിന്നാലെ മുവാറ്റുപ്പുഴ -പണ്ടപ്പിള്ളി റോഡിൽ മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.

റോഡിന് എതിർവശത്തെ വീടിൻറെ മുറ്റത്തിലൂടെയാണ് വെള്ളം ഒഴുകിയത്. അഗ്‌നിശമനസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിൻറെ ഫലമായി ഗതാഗതം പുനഃസ്ഥാപിച്ചു. 15 വർഷം മുമ്പ് ഈ പ്രദേശത്ത് സമാനരീതിയിൽ കനാൽ ഇടിഞ്ഞുവീണിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here