ഇത്തവണ ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വന്‍വിജയമായെന്ന് കെഎസ്ആര്‍ടിസി എംഡി

0
68

തിരുവനന്തപുരം: ഇത്തവണ ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വന്‍വിജയമായെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ജീവനക്കാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും നന്ദി പറഞ്ഞു. വളരെ കൃത്യതയാര്‍ന്നതും സൗകര്യപ്രദവും മെച്ചപ്പെട്ടതുമായ സേനമാണ് നടത്താന്‍ കഴിഞ്ഞതെന്ന് കെഎസ്ആര്‍ടിസി എംഡി പറഞ്ഞു.

‘ഏതാണ്ട് 500 ബസുകള്‍ തുടര്‍ച്ചയായും 500 ബസുകള്‍ മകരവിളക്കിനായും ക്രമീകരിച്ചതിന് പിന്നിലും അവ മെയിന്റനന്‍സ് നടത്തി സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിന് പിന്നിലും കഠിനമായ പരിശ്രമമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിലും ഇത്രയും ബസുകള്‍ തകരാറോ അപകടങ്ങളോ കൂടാതെ സജ്ജമാക്കി നിര്‍ത്തിയതിലും ചാരിതാര്‍ത്ഥ്യമുണ്ട്’.

വരുംകാലങ്ങളിലും ഇത്തരത്തിൽ കൂട്ടായ പ്രവർത്തനത്തിലൂടെ ശബരിമല തീർത്ഥാടനം ഒരു നവ്യാനുഭവമാക്കി തീർക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തോടുകൂടിയാണ് പമ്പയടക്കമുള്ള വിവിധ സ്പെഷ്യൽ സർവീസുകളിൽ ക്യാമ്പ് ചെയ്ത് നിസ്വാർത്ഥ സേവനം നടത്തിവന്നിരുന്ന കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും മണ്ഡലപൂജ മകരവിളക്ക് മഹോത്സവത്തോട് ഇത്തരുണത്തിൽ വിട പറയുവാനാകുന്നത്. ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കുവാൻ കെഎസ്ആർടിസിയെ സർവ്വാത്മനാ സഹായിച്ച/ എല്ലാ അയ്യപ്പഭക്തർക്കും, മറ്റ് സുമനസ്സുകൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നു.

കെ.എസ്.ആർ.ടി.സി. യെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള വെല്ലുവിളി നിറഞ്ഞ ഒരു മണ്ഡലപൂജ-മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേർന്ന കാലയളവാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here