ഔഷധസസ്യമായ നിലപ്പാല അർബുദചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്നു കണ്ടെത്തൽ.

0
69

കോട്ടയ്ക്കൽ: ഔഷധസസ്യമായ നിലപ്പാല അർബുദചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്നു കണ്ടെത്തൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് എലികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ അർബുദകോശങ്ങളെ നശിപ്പിക്കാൻ നിലപ്പാലയ്ക്ക് കഴിയുമെന്നു കണ്ടെത്തിയത്.

ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രന്റെ കീഴിൽ ഫൈറ്റോകെമിസ്ട്രി വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഗവേഷണപ്രബന്ധം ചൈനയിൽനിന്നു പുറത്തിറങ്ങുന്ന അന്താരാഷ്ട്ര ജേർണൽ മെഡിസിൻ ഇൻ ഓമിക്സിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലപ്പാലയിൽ കണ്ടെത്തിയ രാസഘടകങ്ങൾ അർബുദ ഗവേഷണരംഗത്ത് തുടർപഠനങ്ങൾക്കു വഴിയൊരുക്കും. തുടർപഠനങ്ങൾ കേന്ദ്ര ഗവേഷണ സ്ഥാപനമായ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജിയുമായി ചേർന്ന് തുടങ്ങിയതായി ഡോ. സുലൈമാൻ പറഞ്ഞു. അർബുദ പ്രതിരോധത്തിന് ഔഷധസസ്യങ്ങളെ ഉപയോഗിക്കാനുള്ള ഏറെ ഗവേഷണങ്ങൾ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിൽ നടന്നുവരുന്നതായി ഡോ. ഇന്ദിരാ ബാലചന്ദ്രൻ പറഞ്ഞു.

ഊട്ടി ജെ.എസ്.എസ്. ഫാർമസി കോളേജിലെ പ്രൊഫസർ ഡോ. ടി.കെ. പ്രവീൺ, ഫൈറ്റോകെമിസ്ട്രി വിഭാഗത്തിലെ എം. ദീപക്, കെ.ആർ. ലിജിനി, എം. സൽമാൻ, ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി വിഭാഗത്തിലെ ഡോ. സതീഷ്ണകുമാരി എന്നിവരാണ് മറ്റു ഗവേഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here