ബിഎസ്3 പെട്രോൾ – ബിഎസ്4 ഡീസൽ കാറുകൾക്ക് വിലക്ക്

0
74

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം കുറയുന്നു. ബിഎസ്3 പെട്രോൾ – ബിഎസ്4 ഡീസൽ കാറുകൾ നിരത്തിലിറങ്ങുന്നത് താൽക്കാലികമായി നിരോധിച്ചതായി ഡൽഹി സർക്കാർ. തുടർച്ചയായി 5 ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞും കടുത്ത തണുപ്പും ഡൽഹിയിൽ അനുഭവപ്പെട്ടതിനു പിന്നാലെയാണ് ചൊവ്വാഴ്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ ഈ വെള്ളിയാഴ്ച വരെ നിരോധനം നീളാനാണു സാധ്യത. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്ന മുറയ്ക്ക് നിരോധനം നീക്കാനും സാധ്യതയുണ്ട്. കാലാവസ്ഥയിൽ വലിയ പ്രതികൂലാവസ്ഥ തുടരുന്നതിനാൽ വായുവിന്റെ ഗുണനിലവാരം 371 ആയി കുറയുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇത് 434 എന്ന നിലയിലായിരുന്നു. കുറഞ്ഞ കാറ്റ്, താഴ്ന്ന താപനില എന്നിവ കാരണമാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലേക്ക് എത്തി മോശമായി തുടരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി വകുപ്പും മോട്ടർവാഹന വിഭാഗവും ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വായു ഗുണനിലവാരം 371ലും താഴേക്ക് പോയാൽ കാര്യങ്ങൾ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. 201 മുതൽ 300 വരെ താരതമ്യേന പ്രശ്ന രഹിതമാണ്. 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 500 വരെ ഗുരുതരം എന്നിങ്ങനെയാണ് കണക്കുകൂട്ടുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങളും ട്രെയിനുകളും ഉൾപ്പെടെ സർവീസുകളെ ബാധിച്ചിട്ടുണ്ട്. ശൈത്യ തീവ്രത വീണ്ടും വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here