പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം’

0
58

കൊച്ചി: ഹർത്താൽ ആക്രമണങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചെന്ന പരാതികളിൽ നിരോധിത സംഘടന പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യുന്ന വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം.

ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് നിർദേശിച്ച കോടതി, നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. ജപ്തി നടപടികൾക്ക് നോട്ടിസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ജയശങ്കർ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന് അന്ത്യശാസനം നൽകിയത്

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ നടപടികൾ‌ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. ജനുവരി 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്.

കോടതി നിർദേശത്തിൽ നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി വേണു നടപടി വൈകിയതിൽ ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. മിന്നൽ ഹർത്താലിൽ അഞ്ച് കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്

 

LEAVE A REPLY

Please enter your comment!
Please enter your name here