മലപ്പുറം പെരിന്തല്‍മണ്ണയില്‍ വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാരിക്കെയാണ് വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.