ഇതിഹാസ സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്‌സന്റെ (Michael Jackson) മുന്‍ ഭാര്യ ലിസ മേരി പ്രെസ്ലി (Lisa Marie Presley) അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി 12ന് പ്രെസ്ലിയെ ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രെസ്ലിയ്ക്ക് ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ജനുവരി 10ന് നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ ലിസ മേരി പ്രെസ്ലിയും അമ്മ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു. ‘റോക്ക് ആന്‍ഡ് റോള്‍’ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളായിരുന്നു ലിസ മേരി പ്രെസ്ലി.
1968ലായിരുന്നു പ്രെസ്ലിയുടെ ജനനം. 9 വയസ് പ്രായമുള്ളപ്പോള്‍ പ്രെസ്ലിയുടെ പിതാവായ എല്‍വിസ് മരിച്ചു. പിന്നീടങ്ങോട്ട് അമ്മ പ്രിസില്ലയാണ് പ്രെസ്ലിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്. 2003ല്‍ പുറത്തിറങ്ങിയ ‘ടു ഹും ഇറ്റ് മെ കണ്‍സേണ്‍’ എന്ന ആല്‍ബത്തിലൂടെ പ്രെസ്ലി സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. 2005ല്‍ പുറത്തിറങ്ങിയ ‘നൗ വാട്ട്’ എന്ന ആല്‍ബം വലിയ ഹിറ്റായി മാറി.
വലിയ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു പ്രെസ്ലിയുടെ വ്യക്തി ജീവിതം. നാല് തവണയാണ് പ്രെസ്ലി വിവാഹിതയായത്. ഇവയില്‍ ഒരെണ്ണം പോലും വിജയിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 1988ലായിരുന്നു പ്രെസ്ലി മൈക്കിള്‍ ജാക്‌സനെ വിവാഹം കഴിച്ചത്. 6 വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് 1994ല്‍ സംഗീതജ്ഞനായ ഡാനി കിയോയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വര്‍ഷത്തിനിപ്പുറം ഇരുവരും വേര്‍പിരിഞ്ഞു.
2002ല്‍ നടന്‍ നിക്കോളാസ് കെയ്ജിനെ വിവാഹം ചെയ്‌തെങ്കിലും 2004ല്‍ ആ ബന്ധവും അവസാനിച്ചു. 2006ലാണ് പ്രെസ്ലി നാലം തവണ വിവാഹിതയായത്. മ്യൂസിക് പ്രൊഡ്യൂസര്‍ മൈക്കിള്‍ ലോക്ക്‌വുഡായിരുന്നു വരന്‍. 15 വര്‍ഷം നീണ്ട ഇരുവരുടെയും വിവാഹ ജീവിതം 2021ല്‍ അവസാനിക്കുകയും ചെയ്തു.