മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം;

0
56

മുംബൈ: മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു. മരണനിരക്ക് ഉയരാൻ സാധ്യത. നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു.

താനെയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് 45 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

അപകടത്തിൽ 17 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായി വാവി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട ബസ് 45 യാത്രക്കാരുമായി താനെ ജില്ലയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് പുറപ്പെട്ടതായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here