മുത്താറികൊണ്ട് പുട്ടും ഹൽവയും ഇഡ്ഡലിയും ലഡുവും പായസവും, ചോളം കൊണ്ട് ബിരിയാണിയും, പവിഴച്ചോളം വറുത്തുപ്പേരിയും ചാമപ്പൊരിയും തയ്യാറാക്കിയാണ് കുറുവ യു.പി.സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥികളുടെ അമ്മമാർ മില്ലെറ്റ്ഫെസ്റ്റൊരുക്കി യത്.തിന, ചാമ, മുത്താറി, പവിഴച്ചോളം, കുതിര വാലി, വരക് തുടങ്ങി പതിനഞ്ചിലധികം ചെറുധാന്യങ്ങളുടെ പ്രദർശനവും മുപ്പതിലേറെ വിഭവങ്ങളും, പലഹാര മേളയും പരിപാടിക്ക് മാറ്റ് കൂട്ടി.ഐക്യരാഷ്ട്ര സഭയുടെ ചെറുധാന്യവർഷ സന്ദേശവും ഒന്നാം തരം പാഠഭാഗവും ഉൾക്കൊണ്ടാണ് പരിപാടി ഒരുക്കിയത്.
എ.ഇ.ഒ.കെ.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ.പ്രദീപൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.എൻ. മിനി, കെ.ഷാജീവ്, കെ.സി. സുധീർ, പി.കെ.പവിത്രൻ, ജനു ആയിച്ചാൻകണ്ടി, പ്രകാശൻ കോറോത്ത്, കെ.കെ.രാജീവ്, സി.കെ.പ്രദീപ്,മദർ പി.ടി.എ പ്രസിഡന്റ് ഐശ്വര്യ , മുകേഷ്, അഷ്ഫ് സംസാരിച്ചു.