ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രാപ്രദേശിലൊരുങ്ങുന്നു. കുർണൂലിൽ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന 108 അടി ഉയരമുള്ള രാമന്റെ പ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെർച്വൽ ചടങ്ങിൽ തറക്കല്ലിട്ടു.
“ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രാമന്റെ ശിൽപം നഗരത്തെ ഭക്തി നിർഭരമാക്കും, സമ്പന്നവും ചരിത്രാതീതവുമായ നമ്മുടെ നാഗരിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽ അചഞ്ചലമായി തുടരാൻ ഈ ശില ജനങ്ങളെ പ്രചോദിപ്പിക്കും.”
നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമയാകും ഇത്.