Home KERALA ദില്ലി സർവ്വകലാശാലയിൽ പ്രവേശന പരീക്ഷ സെപ്റ്റംബർ ആറ് മുതൽ നടക്കും

ദില്ലി സർവ്വകലാശാലയിൽ പ്രവേശന പരീക്ഷ സെപ്റ്റംബർ ആറ് മുതൽ നടക്കും

0
83

ദില്ലി: ദില്ലി സർവ്വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻ‌‍ രീതിയിൽ സെപ്റ്റംബർ ആറ് മുതൽ 11 വരെ നടക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് പരീക്ഷകൾ നടത്തുക. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് വൈകാതെ ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരമാണ് ഏക പരീക്ഷാ കേന്ദ്രം.  ജൂലൈ 31 ആണ് പ്രവേശനത്തിനായി രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ പിജി കോഴ്സുകളിലേക്കും പ്രവേശനം.  ബിരുദ കോഴ്സുകളിൽ ചിലതിൽ മാത്രമാണ് പ്രവേശന പരീക്ഷയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Social Media Auto Publish Powered By : XYZScripts.com