പതിനഞ്ചാമത് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്വഭാവ നടിക്കുള്ള അവാർഡ് ഹർഷിത ജെ പിഷാരടിക്ക് ലഭിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.
ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായ ഹർഷിതയുടെ ആദ്യത്തെ ഫുൾ ലെങ്ത് ഫീച്ചർ ഫിലിം ആണ് ഇത്. അഞ്ചുദിവസം നീണ്ടുനിന്ന മേളയിൽ 63 രാജ്യങ്ങളിൽ നിന്നുമുള്ള 282 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. അതിൽ നിന്നുമാണ് ഹർഷിതയ്ക്ക്
ഈ അവാർഡ് ലഭിച്ചത്.