50 പിന്നിട്ട മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ വാരാന്ത്യങ്ങളിലെ നാടകങ്ങളിലായിരുന്നു അവരുടെ ഏക ആശ്വാസം. ബാച്ചിലര്‍ മുറികളിലെ വിരസതകളില്‍ നിന്ന് കൂട്ടമായി നാടകങ്ങള്‍ക്കായി അവര്‍ അന്നെത്തിയിരുന്നു. അന്നത്തെ നാടക കാലത്ത് വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു യുഎഇയിെല ആദ്യ മലയാളി നാടക നടിയായ സൂസന്‍ ബാബുജി. വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സൂസന്‍ ബാബുജി.(Susan Babuji first malayali drama actress in UAE)
യുഎഇയിലെ നാടക കാലം..ആ കാലത്തെ യുഎഇയിലെ അന്നത്തെ തിളങ്ങി നിന്ന നാടക നടിയായിരുന്നു സൂസന്‍ ബാബുജി. അറബി നാട്ടിലെ ആദ്യത്തെ മലയാളി നാടക നടിയാണ് സൂസന്‍. പ്രവാസ ജീവിതം വിട്ട് ഇന്ന് കാനഡയില്‍ സ്ഥിരതാമസമാണ് സൂസന്‍. വര്‍ഷങ്ങളിത്ര കഴിഞ്ഞെങ്കിലും, പേടിയോടെ ആദ്യ നാളുകളില്‍ നാടകം കളിക്കാന്‍ സ്‌റ്റേജില്‍ കയറിയതുമുതലുള്ള മധുരമായ ഓര്‍മകള്‍ സൂസന്‍ ബാബുജിയുടെ മനസിലുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പമാണ് ആദ്യമായി സൂസന്‍ ഒരു സിനിമ പോലും കാണുന്നത്. അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. ആദ്യമായി അന്ന് പക്ഷേ സ്റ്റേജില്‍ കയറുമ്പോള്‍ വാഷ്‌റൂമിലേക്ക് ഓടേണ്ടി വന്നതാണ് ഓര്‍മയില്‍…സൂസന്‍ ട്വന്റിഫോറിനോട് പറയുന്നു.
യുഎഇയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ആദ്യ സാംസ്‌കാരിക കൂട്ടായ്മയായ കൈരളി കലാകേന്ദ്രയായിരുന്നു അന്ന് നാടകങ്ങള്‍ അവതരിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. വാരാന്ത്യങ്ങളില്‍ യുഎഇയുടെ പലയിടങ്ങളിലായി നാടകങ്ങള്‍ അരങ്ങേറും. തിരക്കിട്ട ജോലിക്കിടയിലും ആഘോഷമാക്കിയായിരുന്നു കലയോടുള്ള അടങ്ങാത്ത ആവേശം നെഞ്ചേറ്റിയിരുന്ന ഒരുപറ്റം ആളുകള്‍ അന്ന് റിഹേഴ്‌സലിനെത്തിയതും നാടകം അവതരിപ്പിച്ചതും.
അന്നത്തെ നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരില്‍ മിക്കവരും ഇന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. എങ്കിലും പഴയ തലമുറയുടെ മനസില്‍ ഒളിമങ്ങാതെ യുഎഇയിലെ ആ നാടക കാലം ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ ദുബായിലെ കലാവേദികളെ സജീവമാക്കിയ മലയാളി സൂസന്‍ ബാബുജി വീണ്ടും കലാലോകത്തേക്ക് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.