കോട്ടയം: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ കോടതിവിധിയിലൂടെ രണ്ട് മാര്‍ക്ക് വാങ്ങി ഫുള്‍ മാര്‍ക്ക് തികച്ച് വിദ്യാര്‍ത്ഥി. ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർഥി കെ.എസ്.മാത്യൂസിനാണ് കോടതി ഉത്തരവ് തുണയായത്. ഇതോടെ 1200 ല്‍ 1200 മാര്‍ക്ക് മാത്യൂസ് നേടി.
ഈപ്രാവശ്യം പ്ലസ്ടു ഫലം വന്നപ്പോള്‍ 1200 ല്‍ 1190 മാര്‍ക്ക് ആയിരുന്നു മാത്യൂസിന് ഉണ്ടായിരുന്നത്. രണ്ട് മാര്‍ക്ക് നഷ്ടമായ പൊളിറ്റിക്സ് ഉത്തരപേപ്പര്‍ പുനര്‍ മൂല്യനിര്‍ണയത്തിന് നല്‍കിയെങ്കിലും. പഴയ മാര്‍ക്ക് തന്നെയാണ് ലഭിച്ചത്. ഇതോടെയാണ് ഉത്തരപേപ്പറിന്‍റെ പകര്‍പ്പ് വാങ്ങി ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരനായ മാത്യൂസിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി. മാത്യൂസിന് രണ്ട് മാര്‍ക്കിന് അര്‍ഹതയുണ്ടെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ കെ.ബാബു ഓൺലൈൻ ഹിയറിങ് നടത്തി. മാത്യൂസിന്റെ പരാതികേട്ട് അർഹതപ്പെട്ട രണ്ടുമാർക്കുകൂടി നൽകി ഉത്തരവിറക്കുകയായിരുന്നു.