ട്രയിനുകളിലെ വേഗരാജാവ്, വിമാനത്തോട് കിട പിടിക്കുന്ന സൗകര്യങ്ങൾ. മികച്ച യാത്രാ അനുഭവം. വന്ദേഭാരത് ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രയിനാണ് ചെന്നൈ – മൈസൂരു റൂട്ടിലേത്. മികച്ച യാത്രാ സുഖം നൽകുന്നതാണ് സീറ്റുകൾ. എക്സിക്യൂട്ടീവ് ക്ലാസുകളിലേ സീറ്റുകളാകട്ടെ 180 ഡിഗ്രിയിൽ തിരിക്കാനാകും .യാത്ര തുടങ്ങുമ്പോൾ ചിരിച്ച മുഖത്തോടെ കാബിൻ ക്രൂ നിങ്ങളെ സ്വാഗതം ചെയ്യും . തുടർന്ന് ലഘു ഭക്ഷണം.
ഇത് മാത്രമല്ല സുരക്ഷയും അതിപ്രധാനമാണ്. അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. എല്ലാ കോച്ചുകളും സിസിടിവി കാമറകളുടെ നിരീക്ഷണത്തിലാണ് അത്യാവശ്യ ഘട്ടത്തില്‍ ക്രൂവിനോട് സംസാരിക്കുന്നതിനായി പുഷ് ടു ടോക്ക് സംവിധാനം ഉണ്ട്. വൃത്തിയാണ് എടുത്ത് പറയേണ്ട ഒരു കാര്യം. സദാ സമയം കോച്ചുകൾ വൃത്തിയാക്കാൻ ആളുണ്ട്. ശുചിമുറികളും മികച്ച നിലവാരം പുലർത്തും. ചെന്നൈ മുതൽ ബെംഗളുരു വരെ പരമാവധി 110 കിമീ വേഗതയിലാണ് വന്ദേഭാരത് കുതിച്ച് പായുന്നത്.