എ.എൽ വിജയ് ആര്യയെ നായകനാക്കി ഒരുക്കിയ മദ്രാസിപ്പട്ടണം എന്ന ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ച് സ്വന്തം രാജ്യത്തേക്ക് തിരികെപോയപ്പോൾ ഇന്ത്യക്കാരുടെ മുഴുവൻ ഹൃദയവും സ്നേഹവും ഒപ്പം കവർന്ന് കൊണ്ടുപോയ നടിയായിരുന്നു ബ്രിട്ടീഷ് മോഡലും നടിയുമെല്ലാമായ എമി ജാക്സൺ.
എമിയും ജോർജും 2015 മുതലാണ് പ്രണയിക്കാൻ തുടങ്ങിയത്. ശേഷമാണ് ഇരുവരും കുഞ്ഞിന് ജന്മം നൽകിയത്. ലിവിങ് റിലേഷനിലായിരുന്ന എമിയും ജോർജും 2021ൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊറോണ വന്നതോടെ വിവാഹം നീണ്ടുപോയി. പിന്നീട് മാസങ്ങൾക്ക് ശേഷം പുറത്ത് വന്ന വാർത്ത എമിയും ജോർജും പിരിഞ്ഞുവെന്നാണ്.
ശേഷം മകനോടൊപ്പമാണ് എമി സന്തോഷം കണ്ടെത്തിയിരുന്നു. ഇപ്പോൾ വീണ്ടും എമി പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഹോളിവുഡ് സിനിമ ഗോസിപ്പ് ഗേളിലൂടെ ശ്രദ്ധനേടിയ നടനും ഗായകനുമായ എഡ് വെസ്റ്റ്വിക്കാണ് എമിയുടെ പുതിയ കാമുകൻ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ മുതൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനുള്ള തെളിവുകളും പാപ്പരാസികൾ കണ്ടെത്തിയിരിക്കുകയാണ്. കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ച് നടന്ന് നീങ്ങുന്ന എമിയുടേയും എഡ് വെസ്റ്റ്വിക്കിന്റേയും ചിത്രങ്ങളും വീഡിയോകളുമാണത്. ഗോസിപ്പുകൾ മാസങ്ങളായി ഇരുവരേയും കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും രണ്ടുപേരും ഇതുവരെ പ്രണയം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് എമിയും എഡ് വെസ്റ്റ്‌വിക്കും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. അവിടെ നിന്നും ആരംഭിച്ച സൗഹൃദമാണ് ഇരുവരുടേതും. ആ ചടങ്ങിൽ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതിന്റേയും മറ്റും ചിത്രങ്ങളും അന്ന് വൈറലായിരുന്നു. ആദ്യ കാമുകൻ ജോർജ് പനയോട്ടോയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും എമി അവസാനിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയ പേജിൽ നിന്നും അദ്ദേഹത്തിനൊപ്പമെടുത്ത എല്ലാ ചിത്രങ്ങളെല്ലാം എമി ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.