ഗായകന്‍ വിജയ് യേശുദാസാണ തന്റെ കുടുംബജീവിതത്തിലെ താളപിഴവ് പുറലോകവുമായി പങ്കുവെച്ചത്. ഫ്ലവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ദര്‍ശനയുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ മക്കളുടെ കാര്യത്തിന് ഇരുവരും ഒന്നിച്ചാണ്. വിവാഹമോചനത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നുവെങ്കിലും അധികം ചര്‍ച്ചയായില്ല.
വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായതോടെ വിജയ് യേശുദാസ്- ദര്‍ശ പ്രണയ കഥ വീണ്ടും സിനിമാ കോളങ്ങളില്‍ ഇടംപിടിക്കുകയായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷമാണ് ഇവര്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുന്നത്. ഗായകന്‍ യേശുദാസിന്റെ സുഹൃത്തിന്റെ മകളാണ് ദര്‍ശന. 2007 ആണ് ഇരുവരും വിവാഹിതരാവുന്നത്.
വിജയുടെ വാക്കുകള്‍ ഇങ്ങനെ…’2002 ആണ് ദര്‍ശനയെ ആദ്യമായി കാണുന്നത്. ഷാര്‍ജയില്‍ വച്ച നട ഒരു പരിപാടിയ്ക്കിടെയായിരുന്നു കണ്ടത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാര്‍ജയിലെ പരിപാടിയ്ക്കിടെ വിജയ്്ക്ക് ഫുഡ് പോയിസണ്‍ പിടിച്ചിരുന്നു. ആ ക്ഷീണത്തില്‍ വരുമ്പോഴായിരുന്നു ദര്‍ശനയെ കാണുന്നത്. എന്നെ കാണുന്നതിന് മുന്‍പ് താന്‍ ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ് എന്നായിരുന്നു ദര്‍ശന കേട്ടത്. എന്നാല്‍ അന്ന് ആരേയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു’;വിജയ് പറയുന്നു
പിന്നീട് കാണുന്നത് കുടുംബത്തോടൊപ്പം അച്ഛന്റെ ഫ്‌ളാറ്റില്‍ വന്നപ്പോഴിരുന്നു. ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്. അപ്പോഴാണ് 17 വയസ് മാത്രമേ ദര്‍ശനയ്ക്കുളളൂവെന്ന് മനസിലായത്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഞങ്ങള്‍ പ്രണയത്തിലായത്. വിവാഹം ആലോചിച്ച് ചെന്നപ്പോള്‍ മകളെ ഡിഗ്രി കഴിയാതെ കെട്ടിച്ച് വിടില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞത്. നാല് വര്‍ഷം പ്രണയിച്ചതിന് ശേഷം 2007 ല്‍ വിവാഹം കഴിക്കുകയായിരുന്നു. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത്. കോലക്കുഴലിന് ലഭിച്ച ആ പുരസ്‌കാരത്തിന് ഇരട്ടിമധുരമായിരുന്നുവെന്നും വിജയ് അന്ന് പറഞ്ഞിരുന്ന
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നത്തെ കുറിച്ച് നടന്‍ പറഞ്ഞത് ഇങ്ങനെയാണ്…’വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.’ വിജയ് പറഞ്ഞു.