പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചട്ടമ്പി. സിനിമയുടെ ടീസര്‍ പുറത്ത്. ശ്രീനാഥ് ഭാസിയുടെ പിന്നാള്‍ ദിവസമാണ് ടീസര്‍ പുറത്ത് വിട്ടത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേറിട്ട ലുക്കില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്.
രാത്രിയില്‍ വീടിന്റെ ജനലോരത്ത് സിഗരറ്റും വലിച്ച് സിനിമാ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞ് നില്‍ക്കുന്ന ശ്രീനാഥ് ഭാസിയെയാണ് വീഡിയോയില്‍ കാണുന്നത്. ശ്രീനാഥിന്റെ ഇടുക്കി സ്ലാങ്ങിലുള്ള സംസാരവും ശ്രദ്ധ നേടുന്നുണ്ട്.
മ്യൂസിക് 247 ചാനലിലാണ് ചട്ടമ്പിയുടെ ടീസര്‍ വന്നിരിക്കുന്നത്. ഇടുക്കിക്കുള്ളില്‍ നിന്നുള്ള യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ് ചട്ടമ്പി. ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ 1995 കാലഘട്ടമാണ് കാണിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാര്‍ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. ചുണ്ടില്‍ ബീഡി കത്തിച്ച് പാഞ്ഞുവരുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രമുള്ള മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.