ഒരു ലോകകപ്പിൽ ഏറ്റവുമധികം ഗോൾ വന്നത് ഖത്തറിലാണ്, 172
ഹാട്രിക്കുകൾ – എംബാപ്പെ (ഫ്രാൻസ്), ഗോൺസാലോ റാമോസ് (പോർച്ചുഗൽ)
നിശ്ചിതസമയത്തും അധികസമയത്തും ആകെ 23 പെനാൽറ്റി കിക്കുകൾ. 17 എണ്ണം ലക്ഷ്യത്തിലെത്തി.
ഗോൾ നേടിയ പ്രായംകുറഞ്ഞ താരം – ഗാവി (സ്പെയിൻ), 18 വയസ്സ് 109 ദിവസം
ഗോൾ നേടിയ പ്രായമേറിയ താരം – പെപ്പെ, (പോർച്ചുഗൽ) 39 വയസ്സ് 283 ദിവസം
എറ്റവും കൂടുതൽ ഗോളടിച്ചതാരം – കിലിയൻ എംബാപ്പെ (8) ഫ്രാൻസ്.
ഗോളിലേക്ക് കൂടുതൽ വഴിയൊരുക്കിയ താരങ്ങൾ – (10) മെസ്സി (7 ഗോൾ, 3 അസിസ്റ്റ്) എംബാപ്പെ (8 ഗോൾ, 2 അസിസ്റ്റ്)
കൂടുതൽ അസിസ്റ്റുകൾ – (മൂന്ന്) ലയണൽ മെസ്സി (അർജന്റീന), ബ്രൂണോ ഫെർണാണ്ടസ് (പോർച്ചുഗൽ), അന്റോയിൻ ഗ്രീസ്മാൻ (ഫ്രാൻസ്), ഹാരി കെയ്ൻ (ഇംഗ്ലണ്ട്), ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ).
ക്ലീൻഷിറ്റ് കൂടുതൽ – (മൂന്ന്) യാസ്സിൻ ബോനോ (മൊറോക്കോ), എമിലിയാനോ മാർട്ടിനെസ് (അർജന്റീന), ജോർദൻ പിക്ഫോർഡ് (ഇംഗ്ലണ്ട്)
തുടർച്ചയായി ഏറ്റവുമധികം ക്ലീൻഷിറ്റ് നേടിയത് – (3) ജോർദൻ പിക്ഫോർഡ് (ഇംഗ്ലണ്ട്)