ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
76

മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്1660 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71547 ആയി ഉയര്‍ന്നു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1364 പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശികളുമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 47922 കൊവിഡ് രോഗികള്‍ സുഖം പ്രാപിച്ചു.

അതേസമയം ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് 12 പേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ മരണസംഖ്യ 349 ആയി ഉയര്‍ന്നു. ഇതില്‍ 202 ഒമാന്‍ സ്വദേശികളും147 വിദേശികളുമാണുള്ളത്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊവിഡ് മൂലം 20 മലയാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here