കൈക്കൂലി ചോദിച്ചതിന് നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് .അഴിമതി തെളിയിക്കുന്നതിന് സാഹചര്യ തെളിവുകൾ മാത്രം മതിയെന്നും ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു .പരാതിക്കാരൻ മരിച്ചുപോവുകയോ കൂറുമാറുകയോ ചെയ്‌തെന്ന കാരണത്താൽ പ്രതിയായ പൊതുപ്രവർത്തകൻ കുറ്റവിമുക്തനാകില്ല. മറ്റു രേഖകകളുടേയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും സുപ്രീം കോടതി വിധിച്ചു.