പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) എന്നിവർ മത്സരിച്ചഭിനയിച്ച മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസൻസിന്റെ’ ഹിന്ദി പതിപ്പായ ‘സെൽഫി’ (Selfie movie) 2023 ഫെബ്രുവരി മാസത്തിൽ റിലീസിനൊരുങ്ങുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് ‘സെല്‍ഫി’.
2023 ഫെബ്രുവരി മാസം 24ന് ‘സെൽഫി’ തിയേറ്ററുകളിലെത്തും.
ധര്‍മ്മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസും ഈ കഥയിലൂടെ തങ്ങളുടെ ഏറ്റവും വലിയ ഹിന്ദി സിനിമാ അരങ്ങേറ്റം കുറിക്കുന്നു. കേപ്പ് ഓഫ് ഗുഡ് ഫിലിംസ് കൂടി ചേർന്ന ‘സെൽഫി’ രാജ് മെത്ത സംവിധാനം ചെയ്യുന്നു.