ദുബായ്: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനേത്തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കി.
പുതിയ ചിത്രം ‘ഭാരത സർക്കസി’ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽനിന്നു പുറത്താക്കുകയായിരുന്നു. ദുബായ് എമിഗ്രേഷൻ അധികൃതർ ഷൈനിനെ തടഞ്ഞു വച്ചിരിക്കുകയാണ്.