രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് തപാൽ പിൻകോഡുള്ളത് ശബരിമല അയ്യപ്പനു മാത്രം

0
50

ശബരിമല • രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് തപാൽ പിൻകോഡുള്ളത് ശബരിമല അയ്യപ്പനു മാത്രം. ശബരിമല അയ്യപ്പ സ്വാമിയുടെ പേരിലാണ് 689713 എന്ന പിൻകോഡ്. വർഷത്തിൽ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തു മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും സന്നിധാനം തപാൽ ഓഫിസും സജീവമാകുന്നത്. സന്നിധാനം തപാൽ ഓഫിസിനു പിന്നെയുമുണ്ട് പ്രത്യേകതകൾ. പതിനെട്ടാംപടിയും അയ്യപ്പ വിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടത്തെ തപാൽ മുദ്ര.

രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാൽ മുദ്ര ഇല്ല. ഇതു ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാൻ നിരവധി തീർഥാടകരാണ് നിത്യവും തപാൽ ഓഫിസിൽ എത്തുന്നത്. തീർഥാടനം കഴിഞ്ഞാൽ തപാൽ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലെ ലോക്കറിലേക്കു മാറ്റും.

 

LEAVE A REPLY

Please enter your comment!
Please enter your name here