നഞ്ചിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തം

0
64

ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ പോലും സൂക്ഷിക്കാൻ ഇടമില്ലാതെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട ഫിലോകാലിയ എന്ന ഫൗണ്ടേഷൻ ഇപ്പോൾ നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം പണിതുനൽകിയിരിക്കുകയാണ്. മൂന്ന് മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂർത്തിയായി കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമായി.

അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന’ എന്ന ഗാനം എഴുതി ആലപിച്ചതോടെയാണ് പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചിയമ്മയെ മലയാളികൾ തിരിച്ചറിഞ്ഞത്. പിന്നീട് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി ദേശീയശ്രദ്ധയും നേടി നഞ്ചിയമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here