‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ ഒടിടിയില്‍;

0
60

ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണും ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിനും ശേഷം ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്.

രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍റ്.

LEAVE A REPLY

Please enter your comment!
Please enter your name here