ദില്ലി: തിരുവനന്തപുരത്ത് ഇടതുമുന്നണി ഇന്ന് നടത്തിയ രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളാണ് ഉളളത്. അവരില്‍ രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത് 25,000 പേര്‍ മാത്രമാണ്. കേരളത്തിലെ ബാക്കിയുളള ജനം തനിക്കൊപ്പമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്കും ഉളളതാണ്. താന്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചു എന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഭരണഘടന തകരുന്ന സാഹചര്യം ഉടലെടുത്താല്‍ ഇടപെടും. ഭാഗ്യം കൊണ്ട് കേരളത്തില്‍ നിലവില്‍ ഭരണഘടനാ തകര്‍ച്ചയുടെ സാഹചര്യം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.