ബ്രിസ്ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ഗ്രൂപ്പ് 1ല്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും നേര്‍ക്കുനേര്‍. രണ്ട് ടീമിനും ഇന്നത്തെ മത്സരം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തോല്‍ക്കുന്ന ടീം പുറത്തുപോവുമെന്നതിനാല്‍ ജയം മാത്രം മുന്നില്‍ക്കണ്ടാവും ഇന്ന് ഇരു ടീമും ഇറങ്ങുക. ശ്രീലങ്ക മൂന്ന് മത്സരത്തില്‍ നിന്ന് 1 ജയവും 2 തോല്‍വിയുമടക്കം 2 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റുമായി അഫ്ഗാന്‍ ആറാം സ്ഥാനത്താണ്. ഇന്നും മഴ ഭീഷണി നില്‍ക്കുന്നുണ്ട്. സെമി സാധ്യത നിലനിര്‍ത്താന്‍ രണ്ട് ടീമിനും ഇന്ന് ജയിക്കേണ്ടതായുണ്ട്.
15 ഓവര്‍ പൂര്‍ത്തിയായി. അഫ്ഗാനിസ്ഥാന്‍ 3 വിക്കറ്റിന് 104. മധ്യ ഓവറുകളില്‍ അഫ്ഗാന് കാലിടറി. 11ാം ഓവറിന്റെ രണ്ടാം പന്തില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖാനിയെ (27 പന്തില്‍ 27) വനിന്‍ഡു ഹസരങ്ക പുറത്താക്കി. 2 ഫോറും 1 സിക്‌സുമാണ് ഖാനി നേടിയത്. 13ാം ഓവറിന്റെ രണ്ടാം പന്തില്‍ ഇബ്രാഹിം സദ്രാനെ (18 പന്തില്‍ 22) ലഹിരു കുമാര ബനുക രാജപക്‌സെയുടെ കൈകളിലെത്തിച്ചു. ഓരോ സിക്‌സും ഫോറുമാണ് താരം നേടിയത്.