മസ്ക്കറ്റ്: ഒമാനിൽ സന്പൂർണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ ആഗസ്ത് 8 വരെ ലോക്ക്ഡൌണ്‍ തുടരുമെന്ന് ഒമാൻ സുപ്രീംകമ്മറ്റി അറിയിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകളും നിർത്തിവെക്കാനും നിർദ്ദേശം.
കഴിഞ്ഞ ഒരു മാസക്കാലമായി ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. ഈ സാഹചര്യത്തിലാണ്, കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളും അടച്ചിടാൻ ഒമാൻ സുപ്രീംകമ്മറ്റി തീരുമാനിച്ചത്. പതിനഞ്ചു ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിനാണ് കമ്മറ്റിയുടെ നിർദ്ദേശം.
ലോക്ക് ഡൌണ്‍ കാലയളവിൽ വൈകുന്നേരം 7 മുതൽ രാവിലെ 6 വരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതൽ അടച്ചിടും പോലീസ് പട്രോളിംഗ് ശക്തമാക്കും. വലിയ പെരുന്നാളിനോടനുബന്ധിച്ചിട്ടുള്ള പെരുനാൾ നമസ്കാരങ്ങളും, എല്ലാ ആഘോഷങ്ങളും, നിർത്തിവെക്കുവാനും ഒമാൻ സുപ്രീംകമ്മറ്റി ആവശ്യപ്പെട്ടു.