സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

0
65

ണ്ണൂര്‍: സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ആല്‍ബര്‍ട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയില്‍ സംഘര്‍ഷം തുടരുന്നത് മൃതദേഹം മാറ്റാന്‍ തടസ്സമായിരുന്നു. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കുടുംബം ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് മൃതദേഹം സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആല്‍ബര്‍ട്ടിന്റെ ഭാര്യയെയും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയതായും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസിയും ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്ന ദാല്‍ ഫുഡ് കമ്ബനിയും വ്യക്തമാക്കി. ഇവര്‍ താമസിച്ച ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയത്.

ഫ്ലാറ്റിന്റെ ജനലരികില്‍ നില്‍ക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആല്‍ബര്‍ട്ടിന്‍റെ പിതാവ് അഗസ്റ്റിന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here