തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിലെ ലൈംഗികാതിക്രമം;

0
60

തിരുവനന്തപുരം: മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി മറ്റൊരു വീടും അക്രമിച്ചെന്ന് സൂചന. കുറവൻകോണത്തെ വീട്ടിലും പ്രതി അക്രമം നടത്തിയെന്നാണ് സംശയം. അക്രമത്തിൽ വീടിന്റെ ജനൽചില്ല് തകർന്നിട്ടുണ്ട്. തുടർന്ന് അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.ദൃശ്യങ്ങളിലുള്ള ആൾക്ക് മ്യൂസിയം പരിസരത്തെ ആക്രമണ കേസിലെ പ്രതിയുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കി. അതേസമയം കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിയെക്കുറിച്ചും അയാൾ ഉണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ചും സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസിനു വിവരം നൽകിയിട്ടും അവർ ഗൗനിച്ചില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. ലൈംഗികാതിക്രമം എന്ന് എഫ്ഐആറിൽ എഴുതിയെങ്കിലും, ജാമ്യം കിട്ടുന്ന ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ വിമർശനം കടുത്തതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here