സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി കേന്ദ്ര സര്‍ക്കാര്‍

0
45

ദില്ലി: കേന്ദ്രസർക്കാരിന്‍റെ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി നീട്ടി. മൂന്ന് മാസത്തേക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടിയത്. സെപ്റ്റംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് സർക്കാര്‍ നടപടി. പദ്ധതി നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സർക്കാര്‍  സൗജന്യ ഭക്ഷ്യാധാന്യ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലും പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് പദ്ധതി നിലവില്‍ വന്നത്.

രാജ്യത്ത് എണ്‍പത് കോടിയിലേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here