കാസര്‍ഗോഡ്: കുമ്പള പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ്. ഇതോടെ കുമ്പളയില്‍ രോഗം ബാധിച്ച പോലീസുദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. നേരത്തെ കുമ്പള പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കാസർഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നിലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.