‘പള്ളിമണി’ ടീസർ

0
68

ലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്നതാണ് ഈ ചിത്രം. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.

ശ്വേത മേനോനും കൈലാഷും  ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍.

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here