യുപിയില്‍ യോഗിയ്ക്കായി ക്ഷേത്രം നിര്‍മിച്ച് ഗ്രാമവാസി

0
56

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മാണം തകൃതിയായി നടക്കുന്നതിനിടെ ചര്‍ച്ചയായി മറ്റൊരു ക്ഷേത്രം. അയോധ്യയിലെ ഭരത്കുണ്ഡിന് അടുത്തുള്ള മൗര്യ കാ പൂര്‍വ ഗ്രാമത്തിലെ ക്ഷേത്രവും പ്രതിഷ്ഠയുമാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വെറും പേര് മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠയും യോഗി ആദിത്യനാഥിന്റെതാണ്. അമ്പും വില്ലും ഏന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ ഒരു പൂര്‍ണകായ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.ഇത് പ്രതിഷ്ഠയായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഈ ക്ഷേത്രം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞിട്ടുണ്ട്. ഈ ക്ഷേത്രം അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

അയോധ്യ-പ്രയാഗ് രാജ് ഹൈവേയിലൂടെ ഭാദര്‍സ ഗ്രാമത്തില്‍ എത്തിയാല്‍ ഭാരത് കുണ്ഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കാണാം. എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തില്‍ ഒരു ‘ആരതി’ നടത്താറുണ്ട് എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here