തിരുവനന്തപുരം: ഓണ നാളുകളിൽ കെ എസ് ആർ ടി സി യുടെ ചരിത്രത്തിൽ തന്നെ എറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോഡ് സൃഷ്ടിച്ച് തമ്പാനൂർ യുണിറ്റ്. 05/9/22 തിങ്കൾ മുതൽ 13/09/22 വരെ കളക്ഷനായി നേടിയത് 3,80,74,030/- രൂപ. കഴിഞ്ഞ 12 ന്കെ എസ് ആർ ടി സിയിൽ റെക്കോർഡ് വരുമാനമായ 8.4 കോടി ലഭിച്ചപ്പോൾ സെൻട്രൽ യൂണിറ്റിന് ലഭിച്ചത് 53 ലക്ഷമായിരുന്നു. തൊട്ടടുത്ത ദിവസം 13/08 ചൊവ്വാഴ്ച്ച 54 ലക്ഷം നേടി വീണ്ടും റെക്കോർഡിട്ടു. സെൻട്രൽ യൂണിറ്റിന്റെ 2018 ൽ ലഭിച്ച 41 ലക്ഷം എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തി കുറിച്ചത്.മറ്റു യൂണിറ്റുകളിൽ ഞായർ വെെകിട്ടും തിങ്കളാഴ്ചയും അയച്ച സർവീസുകളുടെ വരുമാനം തിങ്കൾ തന്നെ ലഭിച്ചുവെങ്കിലും സെൻട്രൽ യൂണിറ്റിൽ നിന്നും അയച്ച ദീർഘ ദൂര സർവീസുകൾ ആ യൂണിറ്റിൽ എത്തിയത് ചൊവ്വാഴ്ച വെെകിട്ടോടെ മാത്രമാണ്. അങ്ങനെയാണ് ചൊവ്വാഴ്ച 54 ലക്ഷം രൂപ വരുമാനം ലഭിച്ചത്.