ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

0
62

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. സ്വര്‍ണത്തിലേക്ക് നീരജിന്റെ ജാവ്‌ലിന്‍ പാഞ്ഞപ്പോള്‍ ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും അദ്ദേഹത്തിന് നേടാനായി. 88.44 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം.

നീരജിന്റെ രണ്ടാം ശ്രമത്തിലാണ് ജാവ്‌ലിന്‍ 88.44 മീറ്ററിലേക്ക് കുതിച്ചത്. 88.00, 86.11,87.00,83.60 എന്നിങ്ങനെയുള്ള ദൂരങ്ങളാണ് തുടര്‍ന്നുള്ള നാല് ശ്രമങ്ങളില്‍ നീരജ് ചോപ്രയുടെ ജാവ്‌ലിന്‍ എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് തന്റെ നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here