ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായത്. സിനിമ സെറ്റില്‍ നിന്നും ആരംഭിച്ച ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രവീന്ദര്‍ നിര്‍മ്മിക്കുന്ന വിടിയും വരെ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയായിരുന്നു നായിക. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന പിന്നാലെ വൈറലായിരുന്നു. ഒരുപാട് പേര്‍ ഇവര്‍ക്ക് ആംശസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം വൈറലായതോടെ ചിലര്‍ ബോഡി ഷെയിമിംഗ് കമന്റുകളുമായി എത്തിയിരുന്നു. കടുത്ത സൈബര്‍ ബുള്ളിയിംഗാണ് ഇരുവരും നേരിട്ടത്.
ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ സഹിതം മലയാള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഈ വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയാണ് ഒട്ടേറെ പേര്‍ ബോഡിഷെയിമിംഗ് കമന്റുകളുമായി എത്തിയത്. കൂടാതെ ചിലര്‍ പരിഹാസ കമന്റുകളും പങ്കുവച്ചിരുന്നു. രവീന്ദറിന്റെ അമിത ഭാരവും തടിയെയും കളിയാക്കിക്കൊണ്ടാണ് ഒട്ടേറെ പേര്‍ കമന്റുകള്‍ പങ്കുവച്ചത്.
ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവച്ച കമന്റ് ഇങ്ങനെയാണ്, അല്ല കൊച്ചുപെണ്ണേ പൈസ കണ്ടിട്ടാണോ നല്ല ചേരുന്ന ഒരു തന്റെ കൂടെ പോയിക്കൂടെ, ആനയും പെണും പോലെ ആണ് തോന്നുന്നത്, ഇത് അയാളുടെ സ്വത്ത് കണ്ടു കെട്ടിയതാണെന്ന് ഏത് പൊട്ടനും മനസ്സിലാകും എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍. അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.