ലിസ്ബൺ:ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റ് മരിച്ചതിനെ തുടർന്ന് പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവച്ചു. ആശുപത്രി മാറ്റുന്നതിനിടെയാണ് ഇന്ത്യൻ യുവതി മരിച്ചത്. സംഭവത്തിന് മണിക്കൂറുകൾക്കകം പോർച്ചുഗൽ ആരോഗ്യമന്ത്രി മാർട്ട ടെമിഡോ തന്റെ സ്ഥാനം രാജിവെച്ചു.
നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് സാന്താ മരിയ ആശുപത്രിയിൽ നിന്ന് ലിസ്ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യൻ വിനോദ സഞ്ചാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തുടർന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
2018-ൽ ആരോഗ്യമന്ത്രിയായ മാർട്ട ടെമിഡോ, കോവിഡ്-19 പാൻഡെമിക് സമയത്ത് മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റ് സർക്കാരിലെ ഏറ്റവും ജനപ്രിയ അംഗങ്ങളിൽ ഒരാളായിരുന്നു എന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. എന്വനാൽ, ഹെൽത്ത് സ്റ്റാഫിന്റെ കുറവ്, പ്രത്യേകിച്ച് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും വൈദഗ്ദ്ധ്യം നേടിയവർ, പൊതു ആശുപത്രികളിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ കാരണം അവരുടെ റേറ്റിംഗ് കുറഞ്ഞു.