ദുബായ് പോലീസില്‍ ചരിത്രപരമായ മാറ്റം

0
74

അബുദാബി:യുഎഇയിൽ വനിതാദിനം ആഘോഷിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിന് മുന്നോടിയായി സുപ്രധാനമായൊരു പ്രഖ്യാപാനം ഉണ്ടായിരിക്കുകയാണ്. സ്ത്രീകൾക്ക് വളരെ കരുതലും പ്രാധാന്യവും കൊടുക്കുന്ന പല തീരുമാനങ്ങളും യുഎഇയിൽ നിന്ന് ഉണ്ടായിട്ടുണ്ട് അത്തരത്തിൽ ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

ദുബായ് പൊലീസിൽ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ്. 28ന് ആണ് യുഎഇ വനിതാ ദിനം ആഘോഷിക്കാനിരിക്കുന്നത്.ഈ ഒരു അവസരത്തിലാണ് ദുബായ് പൊലീസിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.1960ലാണ് ചരിത്രം തിരുത്തി ആദ്യമായി ഒരു വനിത ദുബായ് പൊലീസിന്റെ ഭാഗമാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷമാണ് ദുബായ് പൊലീസിന്റെ ആദ്യ വനിതാ ബാച്ച് ഔദ്യോഗികമായി ജംസിറയിലെ പൊലീസ് ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനത്തിനെത്തുന്നത്.

7,500 ഓളം വനിതാോഫീസർമാർക്കും ജീവനക്കാർക്കും ഉപകാരപ്പെടുന്ന നിരവധി സംരഭങ്ങൾ ദുബായ് വനിതാ കൗൺസിൽ നടത്തിയതായും ഖലീജ് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും പഠനം നടത്തുന്നതിന് വനിതാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ പത്ത് വർഷമായി സ്‌കോളർഷിപ്പ് നൽകുന്നുണ്ട്.ക്രിമിനൽ സയൻസ്, ബയോളജിക്കൽ സയൻസ്,കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെ 173 വ്യത്യസ്ത മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയ ഡയറക്ടർ ബ്രിഗേഡിയർ ഡോക്ടർ സാലഹ് അബ്ദുള്ള മുരാദിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here