ആരുമില്ലെങ്കില്‍ വേണ്ട; മോദിക്കെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് രാഹുല്‍ ഗാന്ധി,

0
55

ന്യൂഡല്‍ഹി: പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ വേളയില്‍ മുതിര്‍ന്ന നേതാക്കളുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം രാജിവച്ചത് അപ്രതീക്ഷിതമായിരുന്നു. ഹൈക്കമാന്റിന്റെ തീരുമാനത്തിന് നേതാക്കള്‍ വില കല്‍പ്പിക്കാത്ത സാഹചര്യം വരുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഗാന്ധി കുടുംബത്തിന് ബോധ്യമുണ്ട്.

ഈ സാഹചര്യത്തില്‍ അടുത്ത പ്രസിഡന്റ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് വരട്ടെ എന്ന അഭിപ്രായമാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചതത്രെ. ഇനിയും തുടരില്ലെന്ന് സോണിയ ഗാന്ധിയും സൂചിപ്പിച്ചുവെന്നാണ് വാര്‍ത്ത. ഈ വേളയിലാണ് വിമത നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്…

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആരും തനിക്കൊപ്പമില്ലെങ്കിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ ഏഴിന് കോണ്‍ഗ്രസ് ആരംഭിക്കാന്‍ പോകുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടിയുള്ള ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

LEAVE A REPLY

Please enter your comment!
Please enter your name here