രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു.
ഓഗസ്റ്റ് 17ന് 9062 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 16ന് 8,813 കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,01,343 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 72 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി ഉയർന്നു. 98.58 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടിപിആർ 3.48 ശതമാനമാണ്. പ്രതിവാര ടിപിആർ 4.20 ശതമാനമായും ഉയർന്നു. ഇതിനോടകം 4,36,70,315 പേർ രോഗമുക്തി നേടിയിട്ടുണ്ട്.