പുരസ്കാരമായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകി സിപിഐ നേതാവ്.

0
90

ചെന്നൈ: പുരസ്കാരമായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകി സിപിഐ നേതാവ്. തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരത്തിന് അർഹനായ ആർ നല്ലകണ്ണ് ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. കൂടാതെ സ്വന്തമായി കൂട്ടിയ 5000 രൂപയും പുരസ്കാര തുകയോടൊപ്പം സംഭവന നൽ

97ാം വയസ്സിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമാണ് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന നല്ലകണ്ണ്. 1967 മുതല്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. സ്വന്തമായി വീടില്ലായിരുന്നതിനാൽ 2007ൽ സംസ്ഥാന സർക്കാർ വീട് അനുവദിച്ചു. എന്നാൽ സൗജന്യ താമസം ആദർശത്തിന് എതിരായതിനാൽ ചെറിയ വാടക നൽകി.

നല്ലകണ്ണ് താമസിച്ചിരുന്ന ഹൗസിങ് ബോര്‍ഡ് കോളനി പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2019ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി താമസക്കാര്‍ക്കെല്ലാം ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയിരുന്നു. നല്‍കിയ സമയത്തിന് മുന്‍പേ ആരെയും അറിയിക്കാതെ നല്ലകണ്ണ് മറ്റൊരു വാടകവീടെടുത്ത് മാറിയിരുന്നു.

തമിഴ്‌നാടിന്റെ വികസനത്തിനായി മൂഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ കഴിഞ്ഞ വർഷമാണ് അവാർഡ് ഏർപ്പെടുത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന സിപിഐ നേതാവുമായ എൻ ശങ്കരയ്യയ്ക്കായിരുന്നു ആദ്യ അവാർഡ് കഴിഞ്ഞവർ സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here