തെലുഗു ദേശം പാർട്ടി നേതാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നാല് വർഷത്തിനു ശേഷമാണു ഈ കൂടിക്കാഴ്ച. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ നടന്ന ഒരു ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനാണത്രെ നായിഡു ഡൽഹിയിൽ എത്തിയത്. പ്രധാനമന്ത്രിയുമായി നടന്ന ഹ്രസ്വ സംഭാഷണത്തിൽ മോദി നായിഡു വ്യക്തിപരമായ കുശലാന്വേഷണങ്ങൾക്കു ശേഷം ഡൽഹിയിൽ വരുന്നത് തന്നെ നായിഡു നിർത്തിയോ എന്ന ചോദ്യത്തിന് തനിക്കു ഡൽഹിയിൽ വളരെ നാളുകളായി പണിയൊന്നുമില്ലാത്തതിനാൽ ആയിരുന്നു അതെന്നു മറുപടി നൽകി. നായിഡുവിന് എപ്പോൾ വേണമെങ്കിലും തന്നെ വന്നുകാണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കിൽ തന്റെ ഓഫീസിൽ അറിയിച്ചാൽ നമുക്ക് പരസ്‌പരം നേരിൽ സംസാരിക്കാമെന്നുള്ള മറുപടിയും മോദി നൽകി. രാഷ്ട്രീയമൊന്നും അവർ സംസാരിച്ചില്ലെങ്കിലും ഈ മീറ്റിങ്ങിനു സംസ്ഥാന രാഷ്ട്രീയത്തിൽ ഊഹാപോഹങ്ങൾ ശക്തമാക്കുകയാണ്.വാജ്‌പേയി ഭരണകാലം തുടങ്ങി 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ വരെ പരസ്പര ധാരണ പുലർത്തിയിരുന്ന ടി ഡി പി 2018 ൽ ആന്ധ്രപ്രദേശ് വിഭജനത്തിനു ശേഷം തന്റെ സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ചു പ്രതിഷേധിച്ചു എൻ ഡി എ വിട്ടതും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം രൂപീകരിക്കാൻ ശ്രമിച്ചതും 2019ൽ തനിക്കു സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയ ബുദ്ധിമോശവും അബദ്ധവുമായി പോയെന്നു 2019 ൽ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും രാഷ്ട്രീയപരമായ തിരിച്ചടികൾ ലഭിച്ചതിനെ തുടർന്നു നായിഡു വ്യക്തമാക്കിയിരുന്നു.