🌿പീച്ചിങ്ങ നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാല്‍ പലപ്പോഴും അതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് നാം അജ്ഞരാണ് എന്നുള്ളതാണ് സത്യം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് പീച്ചിങ്ങ.
🌿ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പീച്ചിങ്ങയുടെ പങ്ക് വളരെ വലുതാണ്. നിര്‍ബന്ധമായും നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പീച്ചിങ്ങ.
✨️️എന്തൊക്കെയാണ് പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.
🌿 പീച്ചിങ്ങ ഉഷ്ണം കുറയ്ക്കുന്നു.
മാത്രമല്ല പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണത്തിന് പരിഹാരമാണ് പീച്ചിങ്ങയും പീച്ചിങ്ങയുടെ ഇലയും.
🌿തടി കുറയ്ക്കുന്നു.
നാരുകളാല്‍ സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെ അമിത ഭാരമുള്ളവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
🌿പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് പീച്ചിങ്ങയ്ക്കുണ്ട്. ഡയബറ്റിക് ഡയറ്റ് ഫോളോ ചെയ്യുന്നവര്‍ക്ക് പീച്ചിങ്ങ നല്ലൊരു മരുന്നാണ് എന്നതാണ് സത്യം.
🌿കൊളസ്‌ട്രോള്‍ നിന്ത്രിക്കുന്നതില്‍ പീച്ചിങ്ങ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. എന്തുകൊണ്ടെന്നാല്‍ പീച്ചിങ്ങയില്‍ അടങ്ങിയിട്ടുള്ള സെല്ലുലോസിന്റെ പ്രവര്‍ത്തനം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
🌿അകാല നരയെ തടയുന്നു.
പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തേച്ചാല്‍ മതി അകാല നരയും മുടി കൊഴിച്ചിലും മാറും എന്നുള്ളതാണ് സത്യം. കൂടാതെ മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു ഈ മിശ്രിതം.
🌿ചര്‍മ്മരോഗങ്ങളെ ചെറുക്കുന്നു
ചര്‍മ്മരോഗങ്ങളെ ചെറുക്കുന്നതില്‍ പീച്ചിങ്ങയ്ക്ക് അതിപ്രധാനമായ പങ്കുണ്ട്. ത്വക്കിലുണ്ടാകുന്ന പല രോഗങ്ങളും പരിഹരിക്കുന്നതിന് പീച്ചിങ്ങയ്ക്കു കഴിയും എന്നതാണ് സത്യം.
🌿രക്തശുദ്ധീകരണം നടത്തുന്നു.
ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
🌿രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പീച്ചിങ്ങയ്ക്കുള്ള പങ്ക് അത്ഭുതാവഹമാണ്. എന്ത് രോഗത്തിനും പ്രതിവിധിയായി പീച്ചിങ്ങ ഉപയോഗിക്കാം എന്നുള്ളതാണ് സത്യം.
🌿കരളിന്റെ ആരോഗ്യം സംരക്ഷിക്കും
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പീച്ചിങ്ങ മുന്‍പന്തിയിലാണ്. അതുകൊണ്ടു തന്നെ പീച്ചിങ്ങ എന്നും കഴിക്കുന്നത് കരളിനെ പൊന്നു പോലെ സംരക്ഷിക്കാന്‍ ഇടവരുത്തും.
🌿അള്‍സറിന് പ്രതിവിധി
പീച്ചിങ്ങ കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കും. മാത്രമല്ല ഇത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും